Wednesday, April 30, 2014

നബാര്‍ഡിന്റെ കുതന്ത്രങ്ങള്‍

നബാര്‍ഡിന്റെ കുതന്ത്രങ്ങള്‍ എം മെഹബൂബ് Posted on: 29-Apr-2014 11:31 PM ഉദാരവല്‍ക്കരണനയം സഹകരണ ബാങ്കിങ് മേഖലയില്‍ നടപ്പാക്കി ഈ മേഖലയെ തകര്‍ക്കുന്നതിന് കരാറെടുത്തപോലെയാണ് നബാര്‍ഡിന്റെ പ്രവര്‍ത്തനം. 2013-14 സാമ്പത്തികവര്‍ഷം അവസാനിച്ചതിനുശേഷം മുഖ്യധാരാമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു വാര്‍ത്തയാണ് മൂലധനപര്യാപ്തത ഇല്ലാത്തതുമൂലം സംസ്ഥാനത്തെ ഭൂരിഭാഗം സഹകരണ ബാങ്കുകളുടെയും റിസര്‍വ് ബാങ്ക് ലൈസന്‍സ് ഉടന്‍ നഷ്ടമാകും എന്നത്. എന്നാല്‍ ഇതിനു പിന്നിലെ യാഥാര്‍ഥ്യം മറ്റൊന്നാണ്. സഹകരണ ബാങ്കിങ് മേഖല കേരളത്തില്‍ സഹകരണ ബാങ്കിങ് മേഖലയില്‍ ത്രിതലസംവിധാനമാണ് നിലവിലുള്ളത്. മുകളില്‍ സംസ്ഥാന സഹകരണ ബാങ്ക്, നടുവില്‍ 14 ജില്ലാ സഹകരണ ബാങ്കുകള്‍, താഴെ 1600 പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകള്‍. ഈ ത്രിതല ബാങ്കിങ് സംവിധാനത്തിനുപുറമെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് അര്‍ബന്‍ സഹകരണ ബാങ്കുകളും ചുരുക്കം ചില എംപ്ലോയീസ് സഹകരണസംഘങ്ങളും ബാങ്കിങ് പ്രവര്‍ത്തനം നടത്തുന്നു. 2013-14ലെ കണക്കനുസരിച്ച് ഇവയ്ക്കെല്ലാംചേര്‍ന്ന് ഒരുലക്ഷം കോടിയിലേറെ രൂപ നിക്ഷേപവും 30000 കോടിയിലേറെ വായ്പയുമുണ്ട്. ഇന്ത്യയിലെ മൊത്തം സഹകരണ ബാങ്കുകള്‍ കൈകാര്യംചെയ്യുന്ന നിക്ഷേപത്തിന്റെ 60 ശതമാനത്തിലേറെയും കൈകാര്യംചെയ്യുന്നത് കേരളത്തിലാണ്. നിലവിലെ സ്ഥിതി റിസര്‍വ് ബാങ്കും നബാര്‍ഡും നിലവില്‍ ബാങ്കിങ് ലൈസന്‍സിന്റെ പരിധിയില്‍ കൊണ്ടുവന്നിരിക്കുന്നത് സംസ്ഥാന സഹകരണ ബാങ്കിനെയും ജില്ലാ സഹകരണ ബാങ്കുകളെയും അര്‍ബന്‍ സഹകരണ ബാങ്കുകളെയും മാത്രമാണ്. ഈ ഗണത്തില്‍പ്പെടുന്ന കേരളത്തിലെ എല്ലാ ബാങ്കുകള്‍ക്കും ഇപ്പോള്‍ ലൈസന്‍സ് ഉണ്ട്. ഔപചാരികമായി ലൈസന്‍സ് പരിധിയില്‍ ഇല്ലെങ്കിലും ഏറ്റവും വിശ്വാസയോഗ്യമായി പ്രവര്‍ത്തിക്കുന്ന മികച്ച ബാങ്കുകള്‍തന്നെയാണ് പ്രാഥമിക സഹകരണ ബാങ്കുകളും. ഭൂരിഭാഗം ബാങ്കുകളും ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചില ബാങ്കുകള്‍ നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത് വെറും "പ്രൊവിഷനിങ്" നഷ്ടം മാത്രമാണ്. സഹകരണ ബാങ്കുകളെ തകര്‍ക്കുന്നു ജനകീയ ബാങ്കിങ് പ്രവര്‍ത്തനത്തിലൂടെ കേരളം സഹകരണ ബാങ്കിങ് രംഗത്ത് കൈവരിച്ച വലിയ നേട്ടങ്ങള്‍ നവഉദാരവല്‍ക്കരണത്തിന്റെ പ്രയോക്താക്കളെ എക്കാലവും അസൂയപ്പെടുത്തുന്ന ഒന്നാണ്. കേന്ദ്രം, കേരളത്തിന്റെ ഈ പ്രത്യേക നേട്ടത്തില്‍ സന്തുഷ്ടരല്ല. സ്വകാര്യവല്‍ക്കരണത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്ന അവരും ആഗ്രഹിക്കുന്നത് ഇത്തരം ജനാധിപത്യസ്ഥാപനങ്ങളുടെ തകര്‍ച്ചയാണ്. അതിനായി അവര്‍ ഒരുപാട് പുതിയ നിയമങ്ങള്‍ പടച്ചുണ്ടാക്കുന്ന റിസര്‍വ് ബാങ്ക്, നബാര്‍ഡ് തുടങ്ങിയവയിലൂടെ അത് നടപ്പാക്കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായാണ് ആശങ്കയുണര്‍ത്തുന്ന രീതിയിലുള്ള മാധ്യമവാര്‍ത്തകള്‍. ഈ വാര്‍ത്തകള്‍ ശ്രദ്ധിക്കുന്ന ഏതൊരാള്‍ക്കും സഹകരണ ബാങ്കിങ് സംവിധാനത്തിന്റെ ഭാവി സംബന്ധിച്ച ആശങ്ക ഉണ്ടാകും. സഹകരണ ബാങ്കുകളിലെ നിക്ഷേപകനെ സംബന്ധിച്ചാണെങ്കില്‍ ഈ ആശങ്ക ഒരുപക്ഷേ തങ്ങളുടെ നിക്ഷേപം പിന്‍വലിക്കുന്ന അവസ്ഥവരെ എത്തിച്ചേക്കാം. ഈ മേഖല തകര്‍ക്കണമെന്നാഗ്രഹിക്കുന്നവരുടെ ഉദ്ദേശ്യവും ഇതുതന്നെ. സഹകരണ ബാങ്കുകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക, വിശ്വാസ്യത കളങ്കപ്പെടുത്തുക, ഈ മേഖലയിലൂടെ വിനിമയം ചെയ്യപ്പെടുന്ന ഇത്രയും വലിയ തുക പിടിച്ചെടുക്കുക. ഇത് വലിയൊരു ഗൂഢാലോചനയാണ്. മൂലധന പര്യാപ്തത 2006-07 മുതലാണ് റിസര്‍വ് ബാങ്ക് ബേസല്‍ നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള ഐആര്‍എസി നോംസുകള്‍ സഹകരണ ബാങ്കുകള്‍ക്കുകൂടി ബാധകമാക്കാന്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി വാര്‍ഷിക കുടിശ്ശിക കണക്കാക്കി ആവശ്യമായ കരുതലുകള്‍ നീക്കിവച്ചിരുന്നതിനു പകരമായി നിഷ്ക്രിയ ആസ്തി വ്യവസ്ഥകളും തരംതിരിച്ചുള്ള നിര്‍ബന്ധിത പ്രൊവിഷനിങ്ങും നിലവില്‍വന്നു. ഇത് കുടിശ്ശിക ശതമാനം ഉയര്‍ന്നുനിന്ന സഹകരണ ബാങ്കുകളെ നഷ്ടത്തിലാക്കി. ഒരുഭാഗത്ത് നിഷ്ക്രിയ ആസ്തിയില്‍നിന്ന് പലിശ വരുമാനം ഇല്ലായ്ക, മറുഭാഗത്ത് നിഷ്ക്രിയ ആസ്തിക്ക് ആനുപാതികമായ പ്രൊവിഷനിങ്. രണ്ടും ചേര്‍ത്ത് സഹകരണ ബാങ്കുകളെ ശ്വാസംമുട്ടിക്കുമ്പോഴാണ് റിസര്‍വ് ബാങ്കും നബാര്‍ഡും ചേര്‍ന്ന് വാണിജ്യ, സ്വകാര്യ ബാങ്കുകളുടേതിന് സമാനമായ തോതില്‍ സഹകരണ ബാങ്കുകളും മൂലധന പര്യാപ്തത കൈവരിച്ചിരിക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കുന്നത്. എന്നാല്‍ ഈ വ്യവസ്ഥകള്‍ കര്‍ശനമാക്കുമ്പോള്‍ റിസര്‍വ് ബാങ്കും നബാര്‍ഡും കാണാതെപോയ ചില കാര്യങ്ങളുമുണ്ട്. വാണിജ്യ ബാങ്കുകള്‍ മൂലധനപര്യാപ്തത കൈവരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വര്‍ഷാവര്‍ഷം നല്‍കുന്ന ബജറ്റ് വിഹിതം കൊണ്ടാണ്. സ്വകാര്യ ബാങ്കുകള്‍ ഓഹരി മാര്‍ക്കറ്റില്‍നിന്ന് മൂലധനം സമാഹരിക്കുന്നു. സഹകരണ ബാങ്കുകള്‍ക്കാകട്ടെ ഇത്തരമൊരു സാഹചര്യമില്ല. ഗ്രാമീണതലത്തില്‍ സഹകരണ ബാങ്കുകള്‍ പ്രാഥമിക സര്‍വീസ് സഹകരണബാങ്കുകളില്‍ അംഗത്വമെടുക്കാന്‍ നല്‍കേണ്ട പത്തുരൂപയുടെ ഓഹരിയാണ് സഹകരണ ബാങ്കുകളുടെ മൂലധനം. പ്രാഥമിക ബാങ്കുകള്‍ ഇങ്ങനെ സമാഹരിക്കുന്ന ഓഹരിസംഖ്യയില്‍നിന്ന് ഒരു വിഹിതം അവര്‍ അംഗങ്ങളായിട്ടുള്ള ജില്ലാ സഹകരണ ബാങ്കുകളിലേക്ക് ഓഹരികളായി നല്‍കുന്നു. ജില്ലാ സഹകരണ ബാങ്കുകള്‍ അവര്‍ അംഗങ്ങളായിട്ടുള്ള സംസ്ഥാന സഹകരണ ബാങ്കിലേക്ക് ഇതേ രീതിയില്‍ത്തന്നെ ഓഹരി നല്‍കുന്നു. ഇതിനുപുറമെ സംസ്ഥാന സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളില്‍ ചെറിയതോതില്‍ സഹകരണ ബാങ്കുകള്‍ക്ക് ഓഹരി മൂലധനമായി സഹായം നല്‍കാറുണ്ട്. എന്നാല്‍, ഇത്തരത്തില്‍ സമാഹരിക്കപ്പെടുന്ന ഓഹരി സംഖ്യ ഈ ബാങ്കുകളുടെ റിസ്ക് അസറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ റിസര്‍വ് ബാങ്ക്/ നബാര്‍ഡ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച മൂലധനത്തോത് ഉണ്ടാകുക എന്നത് പ്രയാസകരമാണ്. ഇതിനെയാണ് പല മാധ്യമങ്ങളും സഹകരണ ബാങ്കുകളുടെ കാര്യക്ഷമതയില്ലായ്മയോ കെടുകാര്യസ്ഥതയോ ഒക്കെ ആയി വ്യാഖ്യാനിക്കുന്നത്. വാണിജ്യ ബാങ്കുകളും സ്വകാര്യ ബാങ്കും ഇറങ്ങിച്ചെല്ലാന്‍ മടിക്കുന്ന, സാധാരണ ജനങ്ങളുടെയിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ധനസ്ഥാപനം എന്ന നിലയില്‍ സഹകരണ ബാങ്കുകള്‍ക്ക് പ്രത്യേകമായി ഒരു "മൂലധന പര്യാപ്തതാ മാനദണ്ഡം" നിര്‍ണയിച്ചു നല്‍കുന്നതിനാവശ്യമായ സമ്മര്‍ദതന്ത്രങ്ങള്‍ രൂപപ്പെടുത്തുക എന്നതായിരിക്കണം ഇക്കാര്യത്തില്‍ കേരളത്തിലെ പൊതുസമൂഹവും ഭരണവും മാധ്യമങ്ങളും സ്വീകരിക്കേണ്ട നിലപാട്. സംസ്ഥാന സഹകരണബാങ്കിന്റെ ഉത്തവാദിത്തം ഷെഡ്യൂള്‍ഡ് ബാങ്കിന്റെ പദവിയിലുള്ള അപ്പെക്സ് സഹകരണ ബാങ്കാണ് സംസ്ഥാന സഹകരണബാങ്ക്. 14 ജില്ലാ സഹകരണ ബാങ്കുകളാണ് ഇതിലെ അംഗങ്ങള്‍. സംസ്ഥാനത്തെ സഹകരണ ബാങ്കിങ് മേഖലയ്ക്ക് ചുക്കാന്‍ പിടിക്കേണ്ടതും നയപരിപാടികള്‍ ആവിഷ്കരിക്കേണ്ടതും ഈ മേഖലയെ സംരക്ഷിക്കേണ്ടതുമായ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ സംസ്ഥാന സഹകരണ ബാങ്കിനുണ്ട്. എന്നാല്‍, വിവിധ കാരണങ്ങളാല്‍ സംസ്ഥാന ബാങ്കിന് സമീപകാലത്തായി ഈ നിയന്ത്രണവും നേതൃത്വവും നഷ്ടപ്പെടുന്ന കാഴ്ചയാണിപ്പോള്‍. പല ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണബാങ്കിന്റെ നിര്‍ദേശങ്ങള്‍ ബോധപൂര്‍വം ലംഘിക്കുന്നു. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് സംസ്ഥാന ബാങ്കിനെ വകവയ്ക്കാതെ നബാര്‍ഡില്‍നിന്ന് നേരിട്ട് കാര്‍ഷികവായ്പയെടുത്തത് ഇതിനുദാഹരണമാണ്. ഇത് ഈ മേഖലയുടെ കെട്ടുറപ്പിനേറ്റ തിരിച്ചടിയാണ്. ഈ മേഖലയുടെ നിലനില്‍പ്പിന് ശക്തിയായി നില്‍ക്കേണ്ട കോഴിക്കോട് ജില്ലാ ബാങ്ക് ഈ പ്രവൃത്തിയിലൂടെ സംസ്ഥാന സഹകരണബാങ്കിനെയും സംസ്ഥാന സര്‍ക്കാരിനെയും വകവയ്ക്കാതെ സഹകരണ ജനാധിപത്യമൂല്യങ്ങള്‍ കളഞ്ഞുകുളിച്ചു. സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ ഭരണപരമായ നേതൃത്വവും നിയന്ത്രണവും സംസ്ഥാന സര്‍ക്കാരിനാണ്. സഹകരണ രജിസ്ട്രാറിലൂടെ ഈ നിയന്ത്രണം കാലങ്ങളായി നിര്‍വഹിച്ചുപോരുന്നതുമാണ്. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശങ്ങളെ മറികടക്കാനുള്ള പ്രവണത പല സഹകരണബാങ്കുകളും കാണിക്കുന്നു. സഹകരണബാങ്കുകളുടെ ഭരണം ജനാധിപത്യവിരുദ്ധമായ രീതിയില്‍ പിടിച്ചെടുത്ത് അധികാരം കൈയാളുന്നവര്‍തന്നെ സര്‍ക്കാരിന്റെ തീരുമാനങ്ങളെ അട്ടിമറിക്കുന്നു. ഇതിന് വളംവച്ചുകൊടുക്കുന്നതാകട്ടെ നബാര്‍ഡും. സഹകരണ ബാങ്കിങ് മേഖലയില്‍ നിലനില്‍ക്കുന്ന ത്രിതല സംവിധാനം പൊളിച്ച് സഹകരണ ബാങ്കുകളുടെ സംഘടനാശേഷിയെ ഇല്ലാതാക്കുക എന്ന ഉദാരവല്‍ക്കരണ കാഴ്ചപ്പാടാണ് നബാര്‍ഡ് നടപ്പാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അതിനെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍ അമാന്തിച്ചുകൂടാ. നബാര്‍ഡ്: ഏറ്റവും വലിയ ശത്രു 1982ല്‍ നബാര്‍ഡ് രൂപീകരിക്കുന്ന കാലത്ത് രാജ്യത്ത് വിതരണം ചെയ്തിരുന്ന മൊത്തം കാര്‍ഷികവായ്പയില്‍ 80 ശതമാനവും സഹകരണ ബാങ്കുകളിലൂടെയായിരുന്നു. എന്നാല്‍, ഇന്ന് അത് 17 ശതമാനം മാത്രമാണ്. ഈ കണക്കുകള്‍തന്നെയാണ് നബാര്‍ഡ് സഹകരണ ബാങ്കുകളെ സഹായിക്കുകയല്ല മറിച്ച് തകര്‍ത്തുകൊണ്ടിരിക്കുകയാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവ്. 2013-14 സാമ്പത്തികവര്‍ഷം നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് കേരളത്തിന് ലഭിക്കേണ്ടിയിരുന്ന 1000 കോടി രൂപയുടെ കാര്‍ഷികവായ്പ നബാര്‍ഡ് നിഷേധിച്ചത് ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. ബാങ്കിങ് മേഖലയില്‍ വ്യാപകമായി നടപ്പാക്കുന്ന ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണനയങ്ങള്‍ സഹകരണമേഖലയില്‍ നടപ്പാക്കുക എന്ന ലക്ഷ്യം മാത്രമാണ് നിലവില്‍ നബാര്‍ഡിനുള്ളത്. ഈ സ്ഥാപനം വെറുമൊരു ലാഭകേന്ദ്രീകൃത സ്ഥാപനമായി മാറിയിരിക്കുന്നു. ഭൂരിഭാഗം ഉദ്യോഗസ്ഥരും നവലിബറല്‍ നയങ്ങളുടെ നടത്തിപ്പുകാരും. ഇവരുടെ നയങ്ങള്‍ക്ക് അല്‍പ്പമെങ്കിലും പ്രതിബന്ധം സൃഷ്ടിച്ചിരുന്നത് കേരളത്തിലെ സഹകരണ പ്രസ്ഥാനമായിരുന്നു. ഇതാണ് അവ ശിഥിലമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം നബാര്‍ഡ് നേതൃത്വത്തില്‍ നടപ്പാക്കിയ കോര്‍ ബാങ്കിങ് സംവിധാനം നമ്മുടെ സഹകരണ ബാങ്കിങ് മേഖലയെ തകര്‍ക്കാനുള്ളത് തന്നെയാണ്. വളരെ പഴകിയ ഒരു സോഫ്റ്റ്വെയര്‍ വേര്‍ഷന്‍ ഉപയോഗിക്കുക വഴി വലിയ ഒരു വിഭാഗം ജില്ലാ സഹകരണബാങ്കുകളും സംസ്ഥാന സഹകരണബാങ്കും നേരിടുന്ന സാങ്കേതികപ്രശ്നങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നിരുന്നോ എന്ന കാര്യം അന്വേഷിക്കണം. സഹകരണ ബാങ്കിങ് മേഖല ശക്തമായി നിലനില്‍ക്കേണ്ടത് നമ്മുടെ ആവശ്യമാണ്. കേരളവികസനത്തിന്റെ നാഴികക്കല്ലും വഴികാട്ടിയുമാണ് ഈ മേഖല. അതികര്‍ക്കശ നിയമങ്ങളും അനാവശ്യ ഇടപെടലുകളും നടത്തി അതിന്റെ ഭാവി അപകടപ്പെടുത്താന്‍ വിവിധ കോണുകളില്‍നിന്നുണ്ടാകുന്ന ആസൂത്രിതനീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഒറ്റക്കെട്ടായി അണിനിരക്കണം. (മുന്‍ സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റാണ് ലേഖകന്‍) - See more at: http://www.deshabhimani.com/newscontent.php?id=448948#sthash.chy7I6cu.dpuf

Saturday, November 7, 2009


എം. മെഹബൂബ്‌

സി.പി.ഐ (എം) കോഴിക്കോട്‌ ജില്ലാ കമ്മിറ്റി അംഗം കര്‍ഷകസംഘം സംസ്ഥാനകമ്മറ്റി അംഗവും,
കര്‍ഷകസംഘം കോഴിക്കോട്‌ ജില്ലാ ജോയന്റ്‌ സെക്രട്ടറിയും
13 വര്‍ഷം സി.പി.ഐ (എം) ബാലുശ്ശേരി ഏരിയാകമ്മിറ്റി സെക്രട്ടറിയായിരുന്നു.

കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡണ്ട്‌,സംസ്ഥാനസഹകരണ ബാങ്ക്‌ ഡയറക്‌ടര്‍,
ഉള്ള്യേരിയിലെ എം.ഡിറ്റ്‌ എഞ്ചിനീയറിങ്ങ്‌ കോളേജിന്റെ ചെയര്‍മാന്‍.
അത്തോളി സര്‍വ്വീസ്‌ സഹകരണ ബാങ്കിന്റെയും,അത്തോളി സഹകരണ ആശുപത്രിയുടേയും പ്രസിഡണ്ട്‌.
കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ വികസനസമിതി അംഗം,സംസ്ഥാനസഹകരണ യൂണിയന്‍ മാനേജിംഗ്‌ കമ്മിറ്റി അംഗം.

കേരഫെഡ്‌ വൈസ്‌ ചെയര്‍മാനും,ഏഴര വര്‍ഷക്കാലം അത്തോളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടുമായിരുന്നു.
മികച്ച വോളിബോള്‍ താരവും ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ അംഗവുമായിരുന്നു.
ജില്ലാ ബോക്‌സിംങ്ങ്‌ അസോസിയേഷന്‍ പ്രസിഡണ്ടാണ്‌.

വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത്‌ സജീവമായി.
ksyf, dyfi യുടെ സംസ്ഥാനകമ്മിറ്റിയംഗവും,dyfi യുടെ കോഴിക്കോട്‌ ജില്ലാ പ്രസിഡണ്ടുമായിരുന്നു.
കേരളത്തിലെ മികച്ച സഹകാരിയാണ്‌.

അത്തോളി ഗവ. ഹൈസ്‌കൂള്‍, കോഴിക്കോട്‌ ആര്‍ട്‌സ്‌ & സയന്‍സ്‌ കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
അത്തോളി മേലേടത്ത്‌ വീട്ടില്‍ പരേതനായ മുഹമ്മദ്‌ കുഞ്ഞിയുടേയും ഫാത്തിമയുടേയും മൂന്നാമത്തെ മകന്‍
കോഴിക്കോട്‌ എല്‍.ഐ.സി. ഡിവിഷണല്‍ ഓഫീസിലെ ഐ.ടി.വിഭാഗം ഉദ്യോഗസ്ഥയും
നന്മണ്ട സ്വദേശിനിയുമായ ടി.പി.സുഹറയാണ്‌ ഭാര്യ.
ഏക മകള്‍ ഫാത്തിമ സനം പരിയാരം സഹകരണ മെഡിക്കല്‍ കോളേജില്‍ ഹൗസ്‌ സര്‍ജനാണ്‌.
യു.എ.ഇ., ജപ്പാന്‍ തുടങ്ങിയ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌.
======================================================================

പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും,
2011 ഏപ്രില്‍ 13ന്‌ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.
നിങ്ങളും കുടുംബവും എനിക്ക്‌ പിന്തുണ നല്‍കണമെന്നും കൊടുവള്ളിയുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുക്കണമെന്നും വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി വിദേശത്തുള്ള ഒട്ടേറെ വ്യക്തികളുമായി എനിക്ക്‌ അടുത്ത്‌ പരിചയമുണ്ട്‌. കൂടാതെ വിദേശത്ത്‌ വിവിധ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ഒട്ടേറെ വ്യക്തികളുടെ വിവിധങ്ങളായ വിഷയങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍കൊണ്ടുവരുന്നതിനും പരിഹാരം കാണുന്നതിനും എന്റെ രാഷ്‌ട്രീയ പൊതുജീവിതത്തിന്റെ ഭാഗമായി ഒട്ടേറെ പരിശ്രമങ്ങള്‍ ഞാന്‍ നടത്തിയിട്ടുമുണ്ട്‌. അതുകൊണ്ടുതന്നെ പ്രവാസി സമൂഹവും അവരുടെ കുടുംബങ്ങളും അഭിമുഖീകരിക്കുന്ന എല്ലാ പൊതു പ്രശ്‌നങ്ങളെക്കുറിച്ചും ഞാന്‍ ബോധവാനാണ്‌. അക്കാര്യങ്ങളും നിങ്ങളുന്നയിക്കുന്ന മറ്റു വിഷമതകളും എല്ലാം തന്നെ സംസ്ഥാന കേന്ദ്ര ഗവണ്‍മെന്റുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ആയതിന്‌ പരിഹാരം കാണുന്നതിനും എന്റെ ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടാകുമെന്ന്‌ ഞാന്‍ ഉറപ്പു നല്‍കുന്നു.
കൊടുവള്ളി മണ്ഡലത്തിന്റെറ സമഗ്രമായ വികസന ത്തൊടൊപ്പം തന്നെ പ്രവാസികളുടെ ക്ഷേമ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങള്‍ക്കും ഞാന്‍ മുന്‍ഗണ നല്‍കി ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്നിട്ടിറങ്ങുന്നതാണ്‌.
നമ്മുടെ നാടിന്റെ പുരോഗതിക്ക്‌ വലിയ സംഭാവനചെയ്യുന്ന പ്രവാസി മലയാളികള്‍ക്കായി പ്രത്യേക വകുപ്പ്‌ (ചഛഞഗഅ) കേരള ഗവര്‍മെന്റ്‌ ആരംഭിച്ചത്‌ ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്‌. വി.എസ്‌. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഗവര്‍മെന്റ്‌ പ്രവാസി ക്ഷേമപദ്ധതി നടപ്പിലാക്കുകയും ചെയ്‌തു. പ്രവാസി ക്ഷേമ പദ്ധതികള്‍ ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കിയത്‌ കേരളത്തിലാണ്‌. മുപ്പതുലക്ഷത്തില്‍പ്പരം മലയാളികളായ പ്രവാസികള്‍ക്കാണ്‌ ഇതിന്റെ പ്രയോജനം ലഭിക്കുന്നത്‌.
പ്രവാസികളുടെ സമ്പദ്‌ വരുമാനമില്ലെങ്കില്‍ കേരളത്തിന്റെ അവസ്ഥ മറ്റൊന്നാകുമായിരുന്നു എന്ന വിശ്വാസമാണ്‌ നിങ്ങളെപ്പോലെ എനിക്കുമുള്ളത്‌.
വിവിധ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന വിദേശ മലയാളികളുടെ വിഷമതകള്‍ അധികാരികളുടെ ശ്രദ്ധയില്‍കൊണ്ടുവരുന്നതിനും പരിഹാരമുണ്ടാക്കുന്നതിനും നിങ്ങള്‍ക്ക്‌ കൈത്താങ്ങായി ഞാന്‍ എപ്പോഴും കൂടെയുണ്ടാകും.
നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും വോട്ടുകള്‍ നല്‍കണമെന്നും, നിങ്ങളുടെ സുഹൃത്തുക്കളുടെയും അയല്‍വാസികളുടേയും പിന്തുണകൂടി എനിക്ക്‌ ലഭിക്കുവാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യണമെന്നും ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹപൂര്‍വ്വം
എം. മെഹബൂബ്‌
9447015372
mehaboobatholi@gmail.com
=========================================================================


ഈ ധീരയുവത്വത്തിന്‌ കരുത്തേകുക.
കൊടുവള്ളിയുടെ സ്‌നേഹവിശ്വാസം തേടി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മെഹബൂബ്‌ എത്തുമ്പോള്‍ കേരളം തിളച്ചുമറിഞ്ഞ എണ്‍പതുകളാണ്‌ ഓര്‍മ്മവരുന്നത്‌....
UDF ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്‌.ഐ. സമരക്കൊടുങ്കാറ്റഴിച്ചുവിട്ടപ്പോള്‍
അഴിമതി വീരന്മാരായ മന്ത്രിമാരെ വഴിയില്‍ തടയുന്നതടക്കമുള്ള പ്രക്ഷോഭ സമരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ
പോരാളിയാണ്‌ എം. മെഹബൂബ്‌.
കൊടിയ പോലീസ്‌ മര്‍ദ്ദനങ്ങളും പീഢനങ്ങളും ഏല്‍ക്കേണ്ടിവന്നപ്പോഴും
അചഞ്ചലനായി യുവാക്കള്‍ക്ക്‌ ദിശാബോധം നല്‍കിയ ഉജ്ജ്വല വിപ്ലവകാരി.
സംശുദ്ധമായ പൊതു ജീവിതത്തിനുടമ..
സാമൂഹ്യ രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനസമ്പത്ത്‌..
വികസനകാര്യങ്ങളില്‍ ജനപക്ഷ നിലപാട്‌.
സര്‍വ്വരുടേയും സ്‌നേഹ വിശ്വാസങ്ങള്‍ ആര്‍ജ്ജിച്ച്‌ സമര്‍പ്പിത ജീവിതം നയിക്കുന്ന പൊതു പ്രവര്‍ത്തകന്‍.
ഒട്ടേറെ സഹകരണ സ്ഥാപനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന കേരളത്തിലെ പ്രമുഖ സഹകാരി.
പ്രവാസികള്‍ ഉള്‍പ്പെടെ വിപുലമായ സുഹൃത്ത്‌ വലയത്തിനുടമ.
കക്ഷിരാഷ്‌ട്രീയത്തിനതീതമായി സര്‍വ്വരുമായും വ്യക്തിബന്ധം പുലര്‍ത്തുന്ന മനുഷ്യസ്‌നേഹി
നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ട മെഹബൂക്ക-, പാര്‍ട്ടിക്കാരുടെ ഇഷ്‌ട സഖാവ്‌.. ശിഷ്യര്‍ക്ക്‌ മെഹബൂബ്‌ മാഷ്‌.
എം.എം. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബഹുമുഖ വ്യക്തിത്വം.
ജില്ലയിലെ മികച്ച പഞ്ചായത്ത്‌ പ്രസിഡണ്ടെന്ന ബഹുമതിക്ക്‌ അര്‍ഹനായ ഭരണാധികാരി.
നാടിന്റെ സ്‌നേഹവിശ്വാസങ്ങള്‍ ആര്‍ജ്ജിച്ച്‌ ജനഹൃദയങ്ങളില്‍ ഇടം നേടിയ നിസ്വാര്‍ത്ഥ പ്രവര്‍ത്തകന്‍.

ജില്ലയില്‍ സി.പി.ഐ (എം)ന്റെയും കര്‍ഷകസംഘത്തിന്റെയും നേതൃനിരയില്‍ പ്രധാനി.
13 വര്‍ഷത്തിലേറെ സി.പി.ഐ.(എം) ബാലുശ്ശേരി ഏരിയാകമ്മറ്റി സെക്രട്ടറി.
അധര്‍മ്മത്തിനും അരുതായ്‌മകള്‍ക്കുമെതിരെ പൊട്ടിത്തെറിക്കുന്ന, നീതി നിഷേധത്തിനെതിരെ
അധികാരികളെ ചോദ്യം ചെയ്യാന്‍ ചങ്കുറപ്പുള്ള പോരാളി.
സാമൂഹ്യ തിന്മകള്‍ക്കും അനീതികള്‍ക്കുമെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌...
നാടിന്റെയും ജനങ്ങളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്‌ പ്രാപ്‌തിയും ഉള്‍ക്കരുത്തുമുള്ള ജനനേതാവ്‌.
രാഷ്‌ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹ്യബോധവും അനുയായികളിലെത്തിക്കുന്നതില്‍ ശ്രദ്ധിക്കുന്ന വിപ്ലവകാരി...
നിര്‍ധനരുടേയും നിരാലംബരുടെയും ഹൃദയത്തില്‍ ഇടം നേടിയ ജനനേതാവ്‌....
SFI യുടെയും KSYF ന്റെയും DYFI യുടെയും അമരക്കാരനായി വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ദിശാബോധം നല്‍കിയ മികവുറ്റ സംഘാടകന്‍....
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലീം ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന്‌ കേരളത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന്‌ സി.പി.ഐ.(എം) നേതൃത്വത്തില്‍ കോഴിക്കോട്‌ നടത്തിയ സെമിനാറിന്റെ മുഖ്യ സംഘാടകന്‍.
പാലോളി മുഹമ്മദ്‌കുട്ടി കമ്മറ്റിശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നടപ്പിലാക്കിയ മദ്രസാ അദ്ധ്യാപക ക്ഷേമനിധിയുടേയും പെന്‍ഷന്‍ പദ്ധതിയുടേയും നിര്‍വ്വഹണ ഏജന്‍സിയുടെ ചുമതല കോഴിക്കോട്‌ ജില്ലാസഹകരണ ബാങ്കിന്‌ ലഭിക്കുന്നതിന്‌ പരിശ്രമിക്കുകയും ഉദ്‌ഘാടനം ഗംഭീരവിജയമാക്കുന്നതിന്‌ പ്രയത്‌നിക്കുകയും ചെയ്‌ത നേതാവ്‌.
സംസ്ഥാനസഹകരണ ബാങ്ക്‌ ഡയറക്‌ടര്‍....
94 വര്‍ഷം പ്രവര്‍ത്തനപാരമ്പര്യമുള്ള കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്കിനെ ചരിത്രത്തിലിടം നേടുംവിധം ഏറ്റവും കൂടുതല്‍ നിക്ഷേപമുണ്ടാക്കിയും വായ്‌പാ വിതരണം നടത്തിയും റെക്കാര്‍ഡ്‌ ലാഭമുണ്ടാക്കിയും സംസ്ഥാനത്തെ മികച്ച ജില്ലാ ബാങ്കാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന കാര്യശേഷിയുള്ള ഭരണാധികാരി.
പാവപ്പെട്ട മിടുക്കരായ വിദ്യാര്‍ത്ഥിള്‍ക്ക്‌ ആശ്വാസമായി ഉള്ള്യേരിയില്‍ ആരംഭിച്ച സഹകരണ എഞ്ചിനീയറിംഗ്‌ കോളേജായ എംഡിറ്റിന്റെ ചെയര്‍മാന്‍.
അത്തോളിയിലെ സര്‍വ്വീസ്‌ സഹകരണ ബാങ്കിന്റെയും സഹകരണ ആശുപത്രിയുടേയും പ്രസിഡണ്ട്‌
സംസ്ഥാനസഹകരണ യൂണിയന്‍ മാനേജിംഗ്‌ കമ്മിറ്റി അംഗം.
ജപ്പാനില്‍ നടന്ന ഇന്റര്‍നാഷണല്‍ സഹകരണ കോണ്‍ഫറന്‍സില്‍ കേരള ഗവര്‍മെന്റ്‌ പ്രതിനിധി..
`കേരഫെഡ്‌' വൈസ്‌ ചെയര്‍മാന്‍ പദവിയിലിരുന്ന്‌ നാളികേര കര്‍ഷകര്‍ക്ക്‌ സഹായകരമായ
ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കുന്നതിന്‌ മുന്‍കൈയെടുത്ത കര്‍ഷക സ്‌നേഹി.
സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളെക്കുറിച്ചും സഹകരണ ആശുപത്രികളെക്കുറിച്ചും പഠിച്ച്‌ റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിന്‌ കേരള ഗവര്‍മെന്റ്‌ നിയോഗിച്ച രണ്ടു വിദഗ്‌ധ സമിതികളിലും അംഗം.
ജില്ലയുടെ സമഗ്ര വികസനം ജില്ലാ സഹകരണ ബാങ്കിലൂടെ എന്ന മുദ്രാവാക്യമുയര്‍ത്തി സമഗ്ര നാളികേര വികസനപദ്ധതിയും, പലിശരഹിത നെല്‍കൃഷി വായ്‌പയും ജില്ലയില്‍ വിജയകരമായി നടപ്പിലാക്കുന്നതിന്‌ നേതൃത്വം നല്‍കി.
ഇ.എം.എസ്‌. സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണ പദ്ധതി കോഴിക്കോട്‌ ജില്ലയില്‍ വിജയിപ്പിക്കുന്നതിന്‌ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക്‌ 150 കോടി രൂപ അനുവദിച്ചുകൊണ്ട്‌ കേരളത്തിന്‌ മാതൃക കാണിച്ച ജില്ലാ ബാങ്ക്‌ പ്രസിഡണ്ട്‌.
ആതുര സേവനരംഗത്തെ സഹകരണ മാതൃകയായി ജനശ്രദ്ധനേടിയ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ സഹകരണ ശതാബ്‌ദി സ്‌മാരക വികസനപ്രവര്‍ത്തനങ്ങളും നിര്‍ധനരായ രോഗികള്‍ക്ക്‌ സഹായകരമായ കേരളത്തിലെ ആദ്യത്തെ സഹകരണ മെഡിക്കല്‍ ലബോറട്ടറി & ഡയഗ്‌നോസ്റ്റിക്‌ സെന്റര്‍ കോഴിക്കോട്‌ ആരംഭിക്കുന്നതിനും പ്രത്യേക താല്‍പര്യമെടുത്ത സഹകാരി.
വോളിബോള്‍ താരമായിരുന്ന കായിക പ്രതിഭ.....മുന്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ അംഗം.
നിലവില്‍ ജില്ലാ ബോക്‌സിംങ്ങ്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌...

വിവര സാങ്കേതിക രംഗങ്ങളിലെ മാറ്റങ്ങളെ പിന്തുടരുന്ന വിജ്ഞാനതല്‍പരന്‍...ഫേസ്‌ബുക്കിലും, ഓര്‍ക്കൂട്ടിലും,
ഗൂഗിള്‍ ബസിലും, ട്വിറ്ററിലും മറ്റു സോഷ്യല്‍ നെറ്റ്‌ വര്‍ക്കിലും സജീവം...
സൈബര്‍ സ്‌പേസില്‍ പുരോഗമനആശയങ്ങളുടെ പ്രചാകരന്‍.....
ജനനം- അത്തോളിയിലെ ഇടത്തരം കടര്‍ഷക കുടുംബമായ മേലേടത്ത്‌ വീട്ടില്‍.
പരേതരായ മുഹമ്മദ്‌ കുഞ്ഞിയുടെയും ഫാത്തിമ്മയുടേയും മൂന്നാമത്തെ മകന്‍
വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത്‌ സജീവ സാന്നിദ്ധ്യമായി.
ഭാര്യ കോഴിക്കോട്‌ എല്‍.ഐ.സി. ഡിവിഷണല്‍ ഓഫീസിലെ ഐ.ടി. വിഭാഗം ഉദ്യോഗസ്ഥയും
നന്മണ്ട സ്വദേശിനിയുമായ ടി.പി.സുഹറ
ഏകമകള്‍ ഫാത്തിമാസനം പരിയാരം സഹകരണ മെഡിക്കല്‍ കോളേജിലെ ഹൗസ്‌ സര്‍ജന്‍...
അത്തോളി ഗവ. ഹൈസ്‌കൂള്‍, കോഴിക്കോട്‌ ആര്‍ട്‌സ്‌ & സയന്‍സ്‌ കോളേജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
സമരമുഖങ്ങളില്‍ സൂര്യതേജസ്സായ ഈ യുവ പോരാളിക്ക്‌, ജനകീയ നേതാവിന്‌,
ഭരണ നൈപുണ്യം തെളിയിച്ച കാര്യ ശേഷിയുള്ള ഭരണാധികാരിക്ക്‌
മാതൃകാപരമായ പ്രവര്‍ത്തനപദ്ധതികള്‍ക്ക്‌ തുടക്കം കുറിച്ച സഹകാരിക്ക്‌
കൊടുവള്ളിയുടെ മനസ്സുപകുത്തു നല്‍കുക....സ്‌നേഹവിശ്വാസങ്ങളും പിന്തുണയും നല്‍കുക...
വോട്ടുചെയ്‌തു വിജയിപ്പിക്കുക..
കൊടുവള്ളിയുടെ പ്രിയപ്പെട്ട ജനപ്രതിനിധിയായി കേരള നിയമസഭയിലെത്താന്‍ സഹായിക്കുക.

കൊടുവള്ളിയുടെ വികസന മുന്നേറ്റത്തിന്‌ ഭരണപാടവം തെളിയിച്ച ബഹുമുഖ പ്രതിഭയായ
ഈ ധീര യുവത്വത്തിന്‌ വഴിയൊരുക്കുക.

നമ്മുടെ ചിഹ്നം ചുറ്റിക അരിവാള്‍ നക്ഷത്രം

Sunday, July 5, 2009

സഹകരണ പ്രസ്ഥാനത്തിന്റെ പ്രതിസന്ധിയും കരുത്തും - എം മെഹബൂബ്‌

Saturday, July 4 നു ദേശാഭിമാനി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം

ജുലൈ 4 അന്തര്‍ദേശീയ സഹകരണ ദിനം

ദുരിതപൂര്‍ണമായ ജീവിതത്തില്‍‍നിന്ന് മോചനം നേടാനാണ്‌ പതിനെട്ടാം നൂറ്റാണ്ടില്‍ സഹകരണപ്രസ്ഥാനം ബീജാവാപം ചെയ്‌തത്‌. സഹകരണമൂല്യങ്ങളിലൂടെ ആഗോളമാന്ദ്യത്തെ മറികടക്കാനുള്ള സന്ദേശം ലോകജനതയ്‌ക്കു നല്‍കാനുള്ള ചരിത്രനിയോഗവും സഹകരണസഖ്യത്തിന്‌ കൈവന്നിരിക്കുന്നു. സഹകരണ തത്വങ്ങളുടെയും മൂല്യങ്ങളുടെയും പ്രയോഗം ലോക സമ്പദ്‌വ്യവസ്ഥയുടെ ദീര്‍ഘകാലത്തെ നിലനില്‍പിന്‌ സഹായിക്കുമെന്ന ദിശാസൂചികയും ഈ സന്ദേശത്തിലുണ്ട്. സാമ്പത്തികവിദഗ്‌ധരെ ഞെട്ടിച്ച 2008ലെ സാമ്പത്തികമാന്ദ്യത്തിലും തളരാതെ ആഗോളതലത്തില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച്‌ കരുത്തോടെ നിന്ന ആത്മവിശ്വാസവും ഇന്ന് സഹകരണ പ്രസ്ഥാനത്തിനുണ്ട്. മനുഷ്യ സമുദായത്തോളം പഴക്കമുള്ള സഹകരണതത്വങ്ങള്‍ക്ക്‌ ഇന്ന് സാമൂഹ്യജീവിതത്തിലുള്ള സ്വാധീനം വളരെ വലുതാണ്‌. ലോക മുതലാളിത്തരാഷ്ട്രങ്ങളുടെ അടിത്തറയിളകിയ സാമ്പത്തികപ്രതിസന്ധിയുടെ പാഠത്തില്‍ നിന്നും സഹകരണമേഖലയുടെ കാഴ്‌ചപ്പാട്‌ ശരിയായ വഴിയിലൂടെയായിരുന്നുവെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയില്‍ നല്ലതെന്നു പറയാന്‍ എന്തെങ്കിലുമുണ്ടെന്‍ങ്കില്‍ അത്‌ സഹകരണ സ്ഥാപനങ്ങളാണെന്നും എന്തു വിലകൊടുത്തും അവയുടെ തനിമ കാത്തുസൂക്ഷിക്കണമെന്നും പറഞ്ഞത്‌ ലെനിനാണ്‌. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ പദ്ധതികള്‍ സഹകരണമേഖലയ്‌ക്കും കാര്‍ഷികമേഖലയ്‌ക്കും പുത്തനുണര്‍വ്‌ നല്‍കുകയുണ്ടായി. കാര്‍ഷിക വായ്‌പയുടെ പലിശനിരക്ക്‌ 8.5 ശതമാനത്തില്‍ നിന്നും 5.5 ശതമാനമായി കുറച്ചതും നെല്‍ക്രിഷിയുടെ വായ്പാ പലിശ ഒഴിവാകിയതും പച്ചക്കറി ക്രിഷിക്കുള്ള വായ്‌പയുടെ പലിശ നാലുശതമാനമായി കുറച്ചതും കര്‍ഷകര്‍ക്ക്‌ ആശ്വാസമായി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ 270 കോടി രൂപയുടെ പലിശയിളവ്‌ വായ്‌പക്കാര്‍ക്ക്‌ ലഭിച്ചു. ആത്മഹത്യചെയ്‌ത കര്‍ഷകരുടെ രണ്ടര ലക്ഷം രൂപവരെയുള്ള കടം എഴുതിത്തള്ളുകയും വയനാട്‌, കാസര്‍കോട്‌, പാലക്കാട്‌ ജില്ലകള്‍ക്കായി നടപ്പാക്കിയ പ്രത്യേക പാക്കേജ്‌ കര്‍ഷകരുടെ ആത്മഹത്യ തുടച്ചുനീക്കുകയുംചെയ്‌തു. `സഹകരണ വിപണനം കേരളീയം' പദ്ധതി മുഖേന പൊതുമാര്‍ക്കറ്റില്‍ ഇടപെടുകയും ഓണം, വിഷു, ക്രിസ്‌മസ്‌, ബക്രീദ്‌ ആഘോഷവേളകളില്‍ ഇരുപത് ശതമാനം മുതല്‍ അന്‍പത്തി അഞ്ചു ശതമാനംവരെ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ വില്പന നടത്തുകയും ചെയ്‌തത്‌ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്‌ സഹായകരമായി. സ്വകാര്യ-സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളുടെ കഴുത്തറുപ്പന്‍ സമീപനത്തിനു ബദലായി മനുഷ്യമുഖമുള്ള സഹകരണ പ്രൊഫഷണല്‍ കോളേജുകള്‍ ആരംഭിച്ചതും എല്ലാ നിയമസഭാ മണ്ഡലത്തിലും പുതിയ കോളേജുകള്‍ തുടങ്ങാനുള്ള തീരുമാനവും കേരളജനതയ്‌ക്ക്‌ വലിയ ആശ്വാസമാണ്‌ നല്‍കിയത് . ആഗോളതലത്തില്‍ കടുത്ത മത്സരമാണ്‌ സഹകരണമേഖല നേരിടുന്നത്‌. 1991നുശേഷം ഇന്ത്യയുടെ ആസൂത്രണ വികസന പദ്ധതികളില്‍ ഹകരണത്തിന്‌ മുഖ്യസ്ഥാനം നല്‍കുന്നില്ല. സഹകരണസ്ഥാപനങ്ങളും കമ്പോളത്തിന്‌ അനുസരിച്ച്‌ നിലകൊള്ളണമെന്നാണ്‌ പുതിയ സിദ്ധാന്തം. സമ്പദ്‌ഘടനയുടെ മാറുന്ന മുഖഛായക്കനുസരിച്ച്‌ സഹകരണമേഖലയും അതിന്റെ പ്രവര്‍ത്തനം പരിഷ്‌കരിക്കണമെന്നും, ആധുനിക സാങ്കേതികവിദ്യയുടെ ഗുണവശം സ്വായത്തമാക്കി സ്വയം വളരാന്‍ സഹകരണസംഘങ്ങള്‍ തയ്യാറാകണമെന്നും അന്തര്‍ദേശീയ സഹകരണസഖ്യം നിര്‍ദേശം നല്‍കിയത്‌ സഹകരണപ്രസ്ഥാനത്തെ മത്സരസജ്ജമാക്കാനാണ്‌.മധ്യവര്‍ത്തികളുടെ ചൂഷണമില്ലാത്ത ഒരു സമൂഹത്തിനായി സാമ്പത്തികവിഭവങ്ങള്‍ സാമൂഹ്യപുരോഗതിക്ക്‌ ഉപയുക്തമാകുന്ന വിധത്തില്‍ സഹകരണ സംഘങ്ങള്‍ ഫലപ്രദമായി വര്‍ത്തിക്കണമെന്ന സിദ്ധാന്തത്തിലും സഹകരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനംവഴി വര്‍ഗരഹിത സമൂഹം സൃഷ്ടിക്കാമെന്ന കാഴ്‌ചപ്പാടിലും നിന്നു കൊണ്ട് പ്രവര്‍ത്തിക്കുമ്പോള്‍ ആഗോളവല്‍കരണത്തിന്റെയും സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും ഭാഗമായി അഭിമുഖീകരിക്കേ വരുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ മാത്രമല്ല ആഗോള സാമ്പത്തിക മാന്ദ്യകാലത്ത്‌ ചുവടുപിഴയ്‌ക്കാതെ നി ന്ന കരുത്തുകൊണ്ട് ലോകസമൂഹത്തിനുതന്നെ ദിശാബോധം നല്‍കാനും സഹകരണ പ്രസ്ഥാനത്തിന്‌ കഴിയുന്നതാണ്‌.

Saturday, January 10, 2009

സഹകരണ ആരോഗ്യം - കേരളീയം

സഹകരണ ആരോഗ്യം - കേരളീയം പദ്ധതിയുടെ ഭാഗമായി
2009 ജനുവരി 8 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന
സഹകരണ ലബോറട്ടറികളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ നിന്ന്...


സഹകരണ ദേവസ്വം വകുപ്പു മന്ത്രി ശ്രീ.ജി.സുധാകരന്‍, കോഴിക്കോട് മേയര്‍ ശ്രീ.എം.ഭാസ്കരന്‍, ശ്രീ.പി.പ്രദീപ് കുമാര്‍ എം.എല്‍.എ

ഉദ്ഘാടനം മന്ത്രി ശ്രീ.ജി.സുധാകരന്‍

ഈ ഭദ്രദീപം ആതുര സേവനത്തിന്റെ സഹകരണ മാത്രുകയാവുകയാണ്...


KDC ബാങ്കില്‍ പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നു.

എതിരില്ലാതെ തിരഞ്ഞടുക്കപ്പെട്ട കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിലെ പുതിയ ഭരണ സമിതിയുടെ അധികാരമേല്‍ക്കല്‍ ചടങ്ങില്‍ നിന്ന്..
ആദ്യ ഭരണസമിതി യോഗം

കോഴിക്കോട് നഗര സഭാ മേയര്‍ പ്രസിഡന്റിനെ പൊന്നാട അണിയിക്കുന്നു.
നന്ദിയോടെ..മറുപടി പ്രസംഗം.


വിവിധ ചടങ്ങുകളുടെ ചിത്രങ്ങള്‍..

KDC ബാങ്കിന്റെ ഇഫ്ദാര്‍ വിരുന്ന് 2007, ഇഫ്ദാര്‍ വിരുന്ന് 2008
ഇഫ്ദാര്‍ വിരുന്ന്
ഇഫ്ദാര്‍ വിരുന്ന് ശ്രീ.യു.എ.ഖാദര്‍, ശ്രീ.പി.വി.ഗംഗാധരന്‍ തുടങ്ങിയവര്‍.. 2008 ലെ ഇഫ്ടാര്‍ പാര്‍ട്ടി.
നോംബുതുറ..........
2007 ലെ ഇഫ് ദാര്‍ വിരുന്നിനെത്തിയ സഹകരണ-ദേവസ്വം മന്ത്രി ശ്രീ.ജി.സുധാകരന്
കാരക്ക നല്‍കുന്നു.
സഹകരണത്തിന്റെ നൂറാം വാര്‍ഷികം -
കോഴിക്കോട് ജില്ലാ തല സെമിനാറില്‍ നിന്ന്..
ജീവനക്കര്‍ക്ക് സഹകരണ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു..
സഹകരണ നിക്ഷേപ സമാഹരണ യജ്ഞം - പതാക ഉയര്‍ത്തല്‍ ചടങ്ങ്.
കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ
“സുവര്‍ണ്ണ കാഷ് ക്രഡിറ്റ് പദ്ധതി” ഉദ്ഘാടനം
“സുവര്‍ണ്ണ കാഷ് ക്രഡിറ്റ്” ഉദ്ഘാടനം മേയര്‍ എം.ഭാസ്കരന്‍
ജില്ലാ സഹകരണ ബാങ്കില്‍ കോഴിക്കോട് ജില്ലയിലെ
തദ്ദേശ സ്വയം ഭരണ സാരഥികള്‍ക്കു നല്‍കിയ സ്വീകരണം
സ്വാഗതം

സര്‍വ്വ ശ്രീ സഹകരണ, വ്യവസായ, വനം വകുപ്പു മന്ത്രിമാര്‍ക്ക് കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ നല്‍കിയ സ്വീകരണം
മന്ത്രി ബിനോയി വിശ്വം , പി.എം.എ. സലാം എം.എല്‍.എ
സ്വാഗതം- വേദിയില്‍ മന്ത്രിമാരായ ശ്രീ.ജി.സുധാകരന്‍,
ശ്രീ.എളമരം കരീം, ശ്രീ.എം.എല്‍.എ മാരായ പി.പ്രദീപ്കുമാര്‍,
ശ്രീ.പി.എം.എ.സലാം, അഡ്വ.പി.സതീദേവി.എം.പി
സ്വാഗതം- സഹകരണ ദേവസ്വം വകുപ്പു മന്ത്രിയും സി.പി.ഐ(എം)
കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രീ.ടി.പി.രാമക്രിഷ്ണനും..

Friday, January 9, 2009

സ്വീകരണം, യാത്രയയപ്പ്,സഹായം

നബാര്‍ഡ് AGM നു കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് നല്‍കിയ സ്വീകരണം
ഉപഹാരം അഡ്വ.പി.സതീദേവി.എം.പി. നല്‍കുന്നു
കോഴിക്കോട് സഹകരണ ജോയിന്റ് റജിസ്ട്രാറായി വിരമിച്ച ശ്രീമതി.ഗിരിജക്കു കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് നല്‍കിയ യാത്രയയപ്പ്.
ബാങ്കിന്റെ ഉപഹാരം..
കാലവര്‍ ഷത്തില്‍ വീടു തകര്‍ന്ന കുടുംബത്തിനുള്ള ഇന്‍ഷൂറന്‍സ് സഹായ വിതറണം